അൻവറിനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി; ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ

വൈകിട്ട്‌ കൃത്യം 5 മണിക്ക്‌ നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസിൽ മാധ്യമങ്ങളെ കാണുന്നുണ്ട്‌. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ട്‌ -എന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്.

author-image
Anagha Rajeev
New Update
PV Anwar
Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് പി.വി. അൻവർ എം.എൽ.എ.  രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.വി. അൻവറിനെ തള്ളിപ്പറയുകയും, അൻവർ ഉന്നയിച്ച ഗുരുതരമായ അരോപണങ്ങളിൽ ഒരു പരിശോധനയും ആവശ്യമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിൽ ഇന്ന് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് അൻവർ അറിയിച്ചിരിക്കുന്നത്.

വൈകിട്ട്‌ കൃത്യം 5 മണിക്ക്‌ നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ്‌ ഹൗസിൽ മാധ്യമങ്ങളെ കാണുന്നുണ്ട്‌. പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ട്‌ -എന്നാണ് അൻവർ അറിയിച്ചിരിക്കുന്നത്. സഅൻവറിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച മുഖ്യമന്ത്രി, അൻവറിൻറേത് കോൺഗ്രസ് പശ്ചാത്തലമാണെന്നാണ് പറഞ്ഞത്.

അൻവറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. അൻവർ ആദ്യം പത്രസമ്മേളനം വിളിച്ചപ്പോൾ ഞാൻ ഓഫീസ് വഴി നേരിട്ട് അൻവറിനെ വിളിച്ചതാണ്. കൂടുതൽ പറയാതെ എൻറെ അടുത്ത് വരാനാണ് ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസവും അൻവർ പത്രസമ്മേളനം നടത്തി. പിന്നീടാണ് എന്നെ കാണാൻ വന്നത്. അപ്പോഴേക്കും അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളെല്ലാം റിക്കാർഡ് ചെയ്ത് പരസ്യമായി കാണിക്കുന്നു. സംസാരിക്കുന്ന കാര്യം റിക്കോർഡ് ചെയ്യുന്ന പൊതുപ്രവർത്തകൻ ആണ് അൻവർ. ഒരു പൊതുപ്രവർത്തകൻ ചെയ്യേണ്ടതാണോ അത്. ആകെ അഞ്ച് മിനിറ്റാണ് ഞങ്ങൾ തമ്മിൽ കണ്ടത്. അൻവർ ഇങ്ങനെ തുടർച്ചയായി പറഞ്ഞാൽ ഞാനും തുടർച്ചയായി പറയും. അൻവറിൻറെ പാശ്ചാത്തലം ഇടതുപക്ഷ പാശ്ചാത്തലം അല്ല, കോൺഗ്രസ്‌ പാശ്ചാത്തലം ആണ് -മുഖ്യമന്ത്രി പറഞ്ഞു.

PV Anwar