മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ താവളം: വിഡി സതീശന്‍

കുറച്ചുനാളുകള്‍ കൂടി അധികാരത്തില്‍ ഇരുന്നാല്‍ സെക്രട്ടേറിയറ്റിന് വീല്‍വെച്ച് വീട്ടില്‍കൊണ്ടുപോകാനും ഇവര്‍ മടിക്കില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

author-image
Prana
New Update
VD Satheesan
Listen to this article
0.75x1x1.5x
00:00/ 00:00

എവിടെയെങ്കിലും കമിഴ്ന്നുവീണാല്‍ കാല്‍പണമായി പൊങ്ങുന്ന അഴിമതിക്കാരുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുറച്ചുനാളുകള്‍ കൂടി അധികാരത്തില്‍ ഇരുന്നാല്‍ സെക്രട്ടേറിയറ്റിന് വീല്‍വെച്ച് വീട്ടില്‍കൊണ്ടുപോകാനും ഇവര്‍ മടിക്കില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.
ഓരോ ദിവസവും ഇതൊരു സര്‍ക്കാരാണോ അതോ മാഫിയാ സംഘമാണോ എന്ന് സംശയിക്കുന്ന രീതിയിലുള്ള ആരോപണങ്ങളാണ് പിണറായി സര്‍ക്കാരിനെതിരേ ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഭരണകക്ഷിയിലെ എംഎല്‍എ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇഎംസിന്റെ കാലം മുതല്‍ ഇന്നുവരെ ഏതെങ്കിലുമൊരു ഭരണകക്ഷി എംഎല്‍എ ഗവണ്‍മെന്റിന് നേരേ വിരല്‍ ചൂണ്ടിയിട്ടുണ്ടെങ്കില്‍ അതിനെ അധികാരത്തിലിരിക്കുന്നവര്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്നിവിടെ മുഖ്യമന്ത്രി മിണ്ടാട്ടമില്ലാതെ നില്‍ക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

vd satheesan cm pinarayivijayan corruption kerala government