ഐടി ക്യാമ്പസ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും .

പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം, അവസരം ലക്ഷ്യമാക്കി സ്വകാര്യ സ്ഥാപനങ്ങളുടേയും സാന്നിധ്യം ക്യാമ്പസ് മുഖേന ഉറപ്പാക്കുന്നു. നവകാല തൊഴില്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

author-image
Shibu koottumvaathukkal
New Update
IMG-20250702-WA0007

കൊട്ടാരക്കര നെടുവത്തൂരില്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന സോഹോ ആര്‍ ആന്റ് ഡി സെന്റര്‍

കൊല്ലം: രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോര്‍പ്പറേഷന്റെ ഭാരതത്തിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരില്‍ ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രാദേശികതലത്തില്‍ യുവതയുടെ തൊഴില്‍നൈപുണ്യം, അവസരം ലക്ഷ്യമാക്കി സ്വകാര്യ സ്ഥാപനങ്ങളുടേയും സാന്നിധ്യം ക്യാമ്പസ് മുഖേന ഉറപ്പാക്കുന്നു. നവകാല തൊഴില്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഒന്നര വര്‍ഷം മുന്‍പ് കൊട്ടാരക്കര ഐഎച്ച്ആര്‍ഡി ക്യാമ്പസില്‍ സ്റ്റാര്‍ട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആര്‍ ആന്‍ഡ് ഡി കേന്ദ്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ സ്ഥാപനവും. ആദ്യഘട്ടത്തില്‍ 250 പേര്‍ക്ക് ജോലി ലഭ്യമാക്കും. വന്‍നഗരങ്ങള്‍ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴില്‍നൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയില്‍ ഉറപ്പാക്കാന്‍ കഴിയുന്നതാണ് പദ്ധതി. റോബോട്ടിക്സ്, നിര്‍മിത ബുദ്ധി മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവര്‍ത്തനം. പരിപാടിയില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ ഉള്‍പ്പെടെ വിവിധ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ പ്രഖ്യാപനവും ധാരണാപത്രം കൈമാറലും നടക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, ഐ.ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോര്‍പറേഷന്‍ സിഇഒ ശൈലേഷ് കുമാര്‍ ധാവേ, ആര്‍ ആന്‍ഡ് ഡി സെന്റര്‍ പ്രിന്‍സിപ്പല്‍ റിസര്‍ച്ചര്‍ ഡോ. ജയരാജ് പോരൂര്‍ തുടങ്ങിയര്‍ പങ്കെടുക്കും.

 

 .

kollam it company Kottarakkara