/kalakaumudi/media/media_files/2025/09/29/pina-2025-09-29-20-18-21.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങള്‍ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികള്‍ക്ക് പുതിയ ഉത്തരവാദിത്വങ്ങളായി എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് 2026 ലെ ആദ്യവാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. അതിദാരിദ്ര്യമുക്തരാവര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും കൂട്ടിച്ചേര്‍ത്തു. ആരോഗ്യകരമായ മത്സര ബുദ്ധിയോടെ തദ്ദേശ സ്ഥാപനങ്ങള്‍ ഇത് ഏറ്റെടുക്കണം. നാടിനെ മാലിന്യമുക്തമാക്കാനുള്ള ചുമതല ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണപക്ഷവും പ്രതിപക്ഷവും എന്ന വേര്‍തിരിവ് തദ്ദേശ സ്ഥാപനങ്ങളില്‍ ഇല്ല. എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണം. കഴിഞ്ഞ പുതുവര്‍ഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് കരകയറി വന്ന സമയമാണ്. ഈ വര്‍ഷം അവരെ ചേര്‍ത്തുപിടിച്ച ചരിതാര്‍ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ടൗണ്‍ഷിപ് നിര്‍മാണം ദ്രുതഗതിയില്‍ നടക്കുകയാണ്. 207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. കാലവര്‍ഷം കനത്തത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഫെബ്രുവരിയില്‍ വീടുകള്‍ കൈമാറും. 2026 ഭവനം ഇല്ലായ്മയെ മറികടക്കാനുള്ള വര്‍ഷമാണ്. ലോകത്ത് അഞ്ചില്‍ ഒരാള്‍ക്ക് കിടപ്പാടം ഇല്ലെന്നാണ് കണക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
