Representative Image
പരിയാരം : കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരികരിച്ചു. കുട്ടിയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജിലേക്ക് വിദഗ്ധ ചികില്‍സയ്ക്കായി മാറ്റി. കഴിഞ്ഞദിവസം കുട്ടി തോട്ടില്‍ കുളിച്ചിരുന്നു. വ്യാഴാഴ്ചയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.