/kalakaumudi/media/media_files/2025/12/28/death-kalakaumudi-2025-12-28-22-38-22.jpg)
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാലു വയസ്സുകാരനായ മകന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയും സുഹൃത്തും കസ്റ്റഡിയില്‍. കഴക്കൂട്ടത്തെ ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദര്‍ ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം ആറു മണിയോടെ കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉച്ചയ്ക്ക് ആഹാരം കഴിച്ച് കിടന്ന കുഞ്ഞ് വൈകുന്നേരമായപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെന്നും തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും മാതാവ് ഡോക്ടറോട് പറഞ്ഞു.
കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ കഴുത്തില്‍ കയര്‍ കൊണ്ടു മുറുക്കിയത് പോലെയുള്ള പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍ കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി കുട്ടിയുടെ അമ്മ മുന്നി ബീഗത്തെയും സുഹൃത്ത് തന്‍ബീര്‍ ആലത്തെയും കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പാണ് ഇവര്‍ കഴക്കൂട്ടത്തെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
