/kalakaumudi/media/media_files/2025/08/04/whatsap-2025-08-04-19-21-18.jpeg)
കൊച്ചി : കുട്ടികൾക്കായിരിക്കണം മികച്ച ഭക്ഷണം നൽകേണ്ടതെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ പറഞ്ഞു. സുഭിക്ഷം തൃക്കാക്കര' പദ്ധതി ഉദ് ഘാടനം ചെയ്തത്സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഉമാതോമസ്എം.എൽ.എഅധ്യക്ഷതവഹിച്ചു.ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്,തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള,ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ, മാനേജിങ് ഡയറക്ടർ ജോർജ് തോമസ്, എറണാകുളം വിദ്യാഭ്യാസ ഡയറക്ടർ സുബിൻ പോൾ, ഡിവിഷൻ കൗൺസിലർ പയസ് ജോസഫ്, വിവിധ സ്കൂളിലെ പ്രധാന അധ്യാപകർ, പിടിഎ ഭാരവാഹികൾ, എന്നിവർപങ്കെടുത്തു.പി.ടി തോമസ് ഫൗണ്ടേഷന്റെ സഹകരണത്തിൽ ബി.പി.സി.എൽ. -ന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി 98 ലക്ഷം രൂപയുടെ ചെലവിൽ, 165 അധ്യയനദിനങ്ങൾക്കായി നടപ്പിലാക്കുന്നതാണ്ഈപദ്ധതി.