/kalakaumudi/media/media_files/2025/07/12/car-accident-polppulli-2025-07-12-16-13-41.jpg)
പാലക്കാട് : പാലക്കാട് പൊല്‍പ്പുള്ളി കാര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു.എംലീന മരിയ (4) ആല്‍ഫില്‍ മാര്‍ട്ടില്‍ (6) എന്നിവരാണ് മരിച്ചത്.നാല് വയസുകാരി എമിലീനയും ആറ് വയസുകാരന്‍ ആല്‍ഫ്രഡുമാണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ അമ്മ എല്‍സിയുടെ നില ഗുരുതരമാണ്.സഹോദരി അലീന മാത്രമാണ് മരുന്നുകളോട് പ്രതികരിക്കുന്നത്.പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സിയുടെ ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് 55 ദിവസം മുമ്പ് മരിച്ചിരുന്നു.മൂന്ന് മക്കള്‍ക്കൊപ്പം പൊല്‍പ്പുള്ളി പൂളക്കാടുള്ള വീട്ടില്‍ കഴിയുന്നതിനിടെ അസുഖം ബാധിച്ച് ശസ്ത്രക്രിയ നടത്തിയ എല്‍സി ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. കാലപ്പഴക്കം സംഭവിച്ച കാറില്‍ ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചത് ആയിരിക്കാം തീ പിടിക്കാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം.