/kalakaumudi/media/media_files/2025/07/18/food-poison-2025-07-18-16-59-50.jpg)
തിരുവനന്തപുരം : നാവായിക്കുളം കിഴക്കനേല ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികള്‍ക്കാണ് സ്‌കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്.
ചോറിനൊപ്പം കുട്ടികള്‍ക്ക് ചിക്കന്‍ കറിയും നല്‍കിയിരുന്നു.ഇതില്‍ നിന്നാകാം ഭക്ഷ്യബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.രണ്ടു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.നാവായിക്കുളം എട്ടുവയസ്സുളള ചിരഞ്ജീവി , കിഴക്കനേല സ്വദേശി ആറ് വയസ്സുളള നജസ്സ് വിനോദ് എന്നീ കുട്ടികളാണ് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളളത്.കുട്ടികള്‍ക്ക ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ടവരെയോ അറിയിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.