ചില്‍ഡ്രന്‍സ് ഹോം: പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി

18 വയസ്സിനു താഴെയുള്ള കുട്ടികള്‍ രാജ്യത്തിന്റെ പൊതു സ്വത്താണ്. അവര്‍ യഥോചിതം സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കേണ്ടത് നാടിന്റെ ഉത്തരവാദിത്തമാണ്.  കുട്ടികുളുടെ സാമൂഹിക പുനരധിവാസം ഉറപ്പാക്കുന്നതിനായി മാതൃകാപരമായ പദ്ധതികളാണ്

author-image
Prana
New Update
veena george
Listen to this article
0.75x 1x 1.5x
00:00 / 00:00

സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കുട്ടികളുടെ വ്യക്തിത്വ, ശാരീരിക, ബൗദ്ധിക, സര്‍ഗവൈഭവ വികസനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി പ്ലാന്‍ ഫണ്ടിനോടൊപ്പം സി.എസ്.ആര്‍ ഫണ്ടു കൂടി ഉപയോഗപ്പെടുത്താനുള്ള ശ്രമം സര്‍ക്കാര്‍ നടത്തി വരികയാണെന്നും അവര്‍ പറഞ്ഞു. തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായി നിര്‍മിച്ച ഫുട്‌ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു മന്ത്രി.18 വയസ്സിനു താഴെയുള്ള കുട്ടികള്‍ രാജ്യത്തിന്റെ പൊതു സ്വത്താണ്. അവര്‍ യഥോചിതം സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കേണ്ടത് നാടിന്റെ ഉത്തരവാദിത്തമാണ്.  കുട്ടികുളുടെ സാമൂഹിക പുനരധിവാസം ഉറപ്പാക്കുന്നതിനായി മാതൃകാപരമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന കായിക മേളയിലും ശാസ്ത്ര-പ്രവൃത്തി പരിചയ മേളയിലും ഉന്നത വിജയം നേടിയ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസികള്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ വെച്ച് മന്ത്രി നിര്‍വഹിച്ചു.