ചിന്ത ജെറോമിനെ കാറിടിച്ച സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

author-image
Rajesh T L
Updated On
New Update
chinta jerome

ചിന്ത ജെറോം

Listen to this article
0.75x1x1.5x
00:00/ 00:00

കൊല്ലം: സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ചു പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവത്തകര്‍ക്കെതിരെ  വധശശ്രമത്തിന് കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ എന്നിവര്‍ക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. സെയ്ദലി മനപൂര്‍വം കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസല്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ചെണ്ടയുടെ പരാതി. 

ചാനൽ ചർച്ച കഴിഞ്ഞിറങ്ങവേ കാര്‍ പിന്നോട്ടെടുത്തപ്പോള്‍ അബദ്ധത്തില്‍ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വിശദീകരണം. തിരുമുല്ലവാരത്ത് ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ചിന്ത ജെറോം എന്‍എസ് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.

chinta jerome accident