Chintha Jerome
കൊല്ലം: കോൺഗ്രസ് പ്രവർത്തകൻറെ കാർ ദേഹത്ത് ഇടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് പരുക്ക്. ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവേ ആണ് അപകടം. കാർ പിന്നോട്ട് എടുത്തപ്പോൾ ആണ് ചിന്തയുടെ ദേഹത്തു തട്ടിയത് . മനഃപൂർവം കാർ തൻറെ മേൽ ഇടിക്കുകയായിരുന്നു എന്ന് ആരോപിച്ച് ചിന്ത പൊലീസിൽ പരാതി നൽകി. എന്നാൽ ആരോപണം കളവാണെന്നു കോൺഗ്രസ് വക്താക്കൾ പറഞ്ഞു .
ഇന്നലെ രാത്രി തിരുമുല്ലവാരത്ത് വെച്ചാണ് സംഭവം. ചാനൽ ചർച്ചയ്ക്കിടെ കോൺഗ്രസ് –സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൻറെ വക്കിൽ എത്തിയിരുന്നു. ചർച്ച കഴിഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ ബിനോയ് ഷാനൂർ തൻറെ കാറിൽ മടങ്ങാൻ ഒരുങ്ങവേ ഡ്രൈവർ കാർ പിന്നോട്ട് എടുക്കുമ്പോൾ സമീപം നിൽക്കുകയായിരുന്ന ചിന്തയുടെ ദേഹത്ത് തട്ടുകയായിരുന്നു.
കാർ ഒാടിച്ചിരുന്ന സെയ്ദലി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കുഞ്ഞുമോൻ എന്നിവർക്ക് എതിരെയാണ് ചിന്താ ജെറോം പരാതി നൽകിയത്. ചിന്താ ജെറോമിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.