എടത്വാ : ആലപ്പുഴ തലവടിയില്‍ കോളറ സ്ഥിരീകരിച്ചു.തലവടി സ്വദേശി പുത്തന്‍പറമ്പില്‍ പി ജി രഘു(48 ) വിനാണ് കോളറ സ്ഥിരീകരിച്ചത് . തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.വയറിളക്കമുള്‍പ്പടെയുളള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രഘുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . സംശയമുണ്ടായതിനെത്തുടര്‍ന്ന് നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത് . ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ ജല സ്രോതസ്സുകളില്‍ നിന്ന് സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട് . ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് കോളറ.മലിനമായ ജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് രോഗം ബാധിക്കുന്നത് . ശര്‍ദ്ദി,വയറിളക്കം,നിര്‍ജ്ജലീകരണം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു
ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ ജല സ്രോതസ്സുകളില്‍ നിന്ന് സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട് .
New Update