വയനാട്ടില്‍ കോളറ മരണം

കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് കോളറ സ്ഥിരീകരിക്കുന്നത്. 

author-image
Athira Kalarikkal
Updated On
New Update
cholera

Representational Image

Listen to this article
0.75x1x1.5x
00:00/ 00:00

സുല്‍ത്താന്‍ ബത്തേരി : വയനാട് നൂല്‍പ്പുളയില്‍ കോളറ ബാധിച്ച് യുവതി മരിച്ചു. നൂല്‍പ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് കോളറ സ്ഥിരീകരിക്കുന്നത്. 

ശനിയാഴ്ച രാത്രിയാണ് വിജിലയ്ക്ക് രോഗ ലക്ഷണമുണ്ടായത്. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേര്‍ അതിസാരം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. രണ്ടു കുട്ടികളും ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവരില്‍ ഒരാള്‍ക്ക് ആരോഗ്യ വകുപ്പ് കോളറ സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പരിശോധന ഫലം എത്തേണ്ടതുണ്ട്. കോളറ സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

cholera death