
മേപ്പാടി: ഇന്നലെ രാത്രി ഉണ്ടായ ഉരുൾപെട്ടലിൽ ചൂരൽമലയിൽ കാണാതായവരിൽ മൂന്നു പേരുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഇതിൽ ഒന്ന് സ്ത്രീയുടേതാണ്. കൂടുതൽ പേരെ കാണാതായാതായി സംശയിക്കുന്നു. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ജില്ലയിൽ അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം കൺട്രോൾ റൂം ആരംഭിച്ചു. അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
