ചൂരൽമല മുണ്ടക്കൈ മഹാദുരന്തം ;വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നാളെ

എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.ഉദ്ഘാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ ഡിആർ മേഘശ്രീ പറഞ്ഞു

author-image
Devina
New Update
wayana

കൽപ്പറ്റ: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നാളെ. ടൗൺഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും.ഉദ്ഘാടനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ ഡിആർ മേഘശ്രീ പറഞ്ഞു.

 ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ എല്ലാവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ നഷ്ടമായ മുണ്ടക്കൈ ഗവ എൽ.പി സ്‌കൂൾ, വെള്ളാർമല വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, വെള്ളാർമല വില്ലേജ്, വെറ്റിറിനറി പോളി ക്ലിനിക്, അങ്കണവാടി എന്നിവ മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ നിർമിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കുകയാണെന്നും കലക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.