/kalakaumudi/media/media_files/2025/03/12/rRSgO3iiekqtHcBSEDqR.jpg)
Representational Image
ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ 9.30 വരെയാണ് മകം തൊഴല്‍.
വിശേഷപ്പെട്ട തങ്കഗോളകയും പട്ടും പതക്കവും ആഭരണങ്ങളും താമരമാലയുമണിഞ്ഞൊരുങ്ങുന്ന ദേവിയെ ദര്‍ശിക്കാന്‍ ഭക്ത ജനപ്രവാഹം തുടങ്ങിക്കഴിഞ്ഞു. ഒന്നരലഭം ഭക്തജനങ്ങളാണ് മകം തൊഴലിനായി ദേവീ സന്നിധിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ശ്രീലകത്ത് തെളിഞ്ഞു കത്തുന്ന നെയ് വിളക്കിന്റെ പ്രഭയില്‍ക്കുളിച്ച് ചോറ്റാനിക്കര ഭഗവതി ഭക്തര്‍ക്ക് ദര്‍ശനം നല്‍കും.
വില്വമംഗലത്ത് സ്വാമിയാര്‍ക്ക് ആദിപരാശക്തി സര്‍വാഭരണ വിഭൂഷിതയായി അഭയവരദ മുദ്രകളോടെ വിശ്വരൂപ ദര്‍ശനം നല്‍കിയ ദിനത്തെ അനുസ്മരിച്ചാണു മകം തൊഴല്‍ നടത്തുന്നത്. നെയ്യ് വിളക്കില്‍ തിരി തെളിയിച്ച് ഉച്ചയ്ക്ക് രണ്ടിനാണ് ദര്‍ശനത്തിനായി നട തുറന്നത്. മകം തൊഴലിനു ശേഷം ദേവി 11നു മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് അവിടെ ഇറക്കിപ്പൂജ. തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പ്. പൂരം ദിവസമായ 13നു രാവിലെ 5.30നു പറയ്ക്കെഴുന്നള്ളിപ്പ്, 9നു കിഴക്കേചിറയില്‍ ആറാട്ടുണ്ട്. തുടര്‍ന്നു ചങ്ക്രോത്ത് മനയില്‍ ഇറക്കിപ്പൂജയും വലിയ കീഴ്ക്കാവില്‍ ഇറക്കിയെഴുന്നള്ളിപ്പും നടക്കും. രാത്രി 8നു കുഴിയേറ്റ് ശിവക്ഷേത്രത്തില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവില്‍ എത്തി ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാരോടൊപ്പം ചേര്‍ന്നു പൂരം എഴുന്നള്ളിപ്പ്.