എന്‍ിനീയറിംഗ് വിദ്യാഭ്യാസ സഹകരണത്തിനായി ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സി.ഇ.ടിയും ധാരണാപത്രം ഒപ്പുവച്ചു

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എന്‍ിനീയറിംഗിലും സാങ്കേതികവിദ്യയിലും താല്‍പ്പര്യം വളര്‍ത്തുന്നതിന് സ്‌കൂള്‍ തലത്തിലുള്ള സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്

author-image
Biju
New Update
cet

തിരുവനന്തപുരം: തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും കോളേജ് ഓഫ് എന്‍ിനീയറിംഗ് ട്രിവാന്‍ഡ്രവും (സി.ഇ.ടി.) എന്‍ിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സി.ഇ.ടി. 

കാമ്പസില്‍ നന്ന ചടങ്ങില്‍ ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. മാത്യു തെങ്ങുംപള്ളി സി.എം.ഐ-യും, കോളേജ് ഓഫ് എന്‍ജിനീയറിംഗ് ട്രിവാന്‍ഡ്രം പ്രിന്‍സിപ്പല്‍ ഡോ. സുരേഷ് കെയും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഔപചാരികമായി ഒപ്പുവച്ചത്.

ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എന്‍ിനീയറിംഗിലും സാങ്കേതികവിദ്യയിലും താല്‍പ്പര്യം വളര്‍ത്തുന്നതിന് സ്‌കൂള്‍ തലത്തിലുള്ള സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ധാരണാപത്രമനുസരിച്ച്, രണ്ട് സ്ഥാപനങ്ങളും അക്കാദമികവും സാങ്കേതികവുമായ സാങ്കേതിക വിദ്യകള്‍ പങ്കുവെക്കുന്നതിനും വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍, പരിശീലന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും, വിവിധ എന്‍ിനീയറിംഗ് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ കണ്ടെത്താനും വികസിപ്പിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹകരിക്കും.

ഈ സംരംഭം സ്‌കൂള്‍ വിദ്യാഭ്യാസവും ഉയര്‍ന്ന സാങ്കേതിക പഠനവും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കാന്‍ സഹായിക്കുമെന്നും യുവമനസ്സുകളെ എന്‍ിനീയറിംഗില്‍ മികവ് പുലര്‍ത്താന്‍ പ്രേരിപ്പിക്കുമെന്നും ഫാ. ഡോ. മാത്യു തെങ്ങുംപള്ളി സി.എം.ഐ. പറഞ്ഞു.

സമൂഹത്തോടും അക്കാദമിക പങ്കാളിത്തത്തോടുമുള്ള സി.ഇ.ടി.-യുടെ പ്രതിബദ്ധതയെ ഡോ. സുരേഷ് കെ. എടുത്തു പറഞ്ഞു. ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായുള്ള ഈ സഹകരണം എന്‍ിനീയറിംഗ് മേഖലയിലെ പ്രശ്നപരിഹാര രീതികളെയും കുറിച്ചുള്ള ആദ്യകാല പരിചയം നല്‍കി ഭാവിയിലെ കണ്ടുപിടിത്തക്കാരെ പോഷിപ്പിക്കാന്‍ സഹായിക്കും പറഞ്ഞു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം, നവീകരണം, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം എന്നിവയോടുള്ള ഇരുസ്ഥാപനങ്ങളുടെയും പ്രതിബദ്ധതയ്ക്ക് അനുസൃതമായി ശക്തമായ ഒരു അക്കാദമിക പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ധാരണാപത്രം.