/kalakaumudi/media/media_files/2025/12/23/bjpppp-2025-12-23-16-39-55.jpg)
കണ്ണൂർ: തൃശൂരിൽ ഉൾപ്പെടെ ലോക്‌സഭ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് കുറഞ്ഞത് ഗൗരവമായി പരിശോധിക്കാൻ ബിജെപി സംസ്ഥാന നേതൃസമിതി യോഗത്തിൽ തീരുമാനം.
ക്രിസ്ത്യൻ വോട്ടുകൾ പ്രതീക്ഷിച്ചത്ര ലഭിച്ചില്ല. ക്രിസ്ത്യൻ ഔട്‌റീച്ച് പ്രോഗ്രാം പാളിയത് തിരിച്ചടിയായെന്ന് യോഗം വിലയിരുത്തി.
ക്രിസ്ത്യൻ മേഖലയിൽ ആ സമുദായത്തിൽപ്പെട്ടവരെ സ്ഥാനാർഥിയാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ചപോലെ വോട്ട് ലഭിച്ചില്ല.
എൽഡിഎഫ് വിരുദ്ധ തരംഗം മുതലെടുക്കാനായത് യുഡിഎഫിനാണ് ബിജെപിയെ തോൽപ്പിക്കാൻ പല പഞ്ചായത്തുകളിലും എൽഡിഎഫും യുഡിഎഫും ഒന്നിച്ചു.
ബിജെപിക്ക് സ്ഥാനാർത്ഥികളുള്ള സ്ഥലങ്ങളിൽ പോലും പാർട്ടിവോട്ടുകൾ പൂർണ്ണമായി സമാഹരിക്കാൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു.
തിരുവനന്തപുരം കോർപ്പറേഷനിലടക്കം ഉണ്ടായ മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന സംസ്ഥാനജനറൽ സെക്രട്ടറി എം.ടിരമേശ് മാധ്യമങ്ങളോടു പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റുകൾ വർധിപ്പിക്കാനായി സിപിഎമ്മും കോൺഗ്രസും ജമാഅത്തെ ഇസ്‌ലാമി എസ്ഡിപിഐ തുടങ്ങിയസംഘടനകളെ മുഖ്യധാരാ രാഷ്ട്രീയത്തിൽ കൊണ്ടുവന്ന് ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് നോക്കിയത്.
ബിജെപി വികസന രാഷ്ട്രീയം മാത്രം ചർച്ചയാക്കിയതുജനം സ്വീകരിച്ചതായും രമേശ് പറഞ്ഞു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ, എം.ടി.രമേശ്, കെ.സുരേന്ദ്രൻ, പ്രകാശ് ജാവഡേക്കർ, കുമ്മനം രാജശേഖരൻ, എ.പി.അബ്ദുല്ലക്കുട്ടി, സി.കെ.പത്മനാഭൻ, എസ്.സുരേഷ്, അനൂപ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
