/kalakaumudi/media/media_files/2025/04/18/oX7tTvGuYZKrU0NoGX9k.jpg)
യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. മനുഷ്യരാശിയുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം കൂടിയാണ് ഇന്ന്.
ദുഃഖവെള്ളി ദിനം എന്നത് യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തതിന് ശേഷം റോമന്‍ ഗവര്‍ണര്‍ പോണ്ടിയോസ് പീലാത്തോസിന്റെ കല്‍പ്പനപ്രകാരം യേശുവിനെ ക്രൂശിച്ച ദിവസത്തിന്റെ സ്മരണയാണ്.
ക്രൈസ്തവർ ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ഈ ദിനം പൂർണമായും ദൈവത്തിന് സമർപ്പിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും.