/kalakaumudi/media/media_files/2025/12/23/whatsapp-i-2025-12-23-12-31-52.jpeg)
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമക്കുടിയിൽ ക്രിസ്മസ് - നവവത്സരാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരനും ജില്ലാ ചെയർമാനുമായ ഡോ അനിൽകുമാർ ജി നായർ ഉദ്‌ഘാടനം ചെയ്തു. പത്രപ്രവർത്തകനും ജില്ലാ വർക്കിംഗ് ചെയർമാനുമായ ഷാജി ഇടപ്പള്ളി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നാസർ വി എച്ച് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ബിന്ദുമോൾ പി എസ്, അഡ്വ ശ്രീജ കെ എസ്, ജെൻസി എം ജെ , സുധീർ വി , കെ ജി മനോഹരൻ , ജിജിമോൾ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും പ്രഭാഷണവും നടന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
