കൊച്ചി :വെണ്ണല ബാങ്കിൽ ക്രിസ്മസ് പുതുവത്സര വയോജന സഹകാരി സംഗമം സംഘടിപ്പിച്ചു.സംഗമം 85 വയസ്സ് പിന്നിട്ട രാജമ്മ രാഘവൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി.കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി.സാജൻ,എ.എം.സുരേന്ദ്രൻ,എം.കെ. ഇന്മയിൽ, കെ.ആർ.ബാലകൃഷ്ണൻ,
രമാ പി നായർ,കെ.വി.മോഹനൻ, കെ.ജി.സുരേന്ദ്രൻ, എസ്.മോഹൻദാസ് സെക്രട്ടറി ടി.എസ്.ഹരിഎന്നിവർ സംസാരിച്ചു.തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികൾ അവതരിപ്പിച്ചു.