/kalakaumudi/media/media_files/2025/12/22/kriss-2025-12-22-15-12-57.jpg)
തിരുവനന്തപുരം: കൺസ്യൂമർഫെഡ് വഴിയുള്ള ക്രിസ്മസ് പുതുവത്സര വിപണി ഇന്നു മുതൽ ജനുവരി ഒന്നുവരെ നടക്കും.
സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഏറ്റുമാനൂരിൽ നടക്കും. ആവശ്യ നിത്യോപയോഗസാധനങ്ങൾ(നോൺ സബ്‌സിഡി ഇനങ്ങൾ) 10 ശതമാനം മുതൽ 40 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.
15 കോടി രൂപയുടെ സബ്‌സിഡി ഇനങ്ങളുടെ വിൽപനയും 25 കോടി രൂപയുടെ നോൺ സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയും ഉൾപ്പെടെ 40 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്.
സബ്‌സിഡിയോടെ നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് റേഷൻ കാർഡ് ഹാജരാക്കണം.
സംസ്ഥാന തലവിപണയിൽ പ്രതിദിനം 250 പേർക്കും ജില്ലാ വിപണിയിൽ 100 പേർക്കും ജില്ലാ വിപണിയിൽ 100 പേർക്കും 155 ത്രിവേണി സ്‌റ്റോറുകളിൽ 50പേർക്കു വീതവുമാണ് പ്രതിദിനം സബ്‌സിഡി ഉൽപന്നങ്ങൾ വാങ്ങാൻ കഴിയുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
