/kalakaumudi/media/media_files/2025/12/03/trainnnnnnnnnnnnnnn-2025-12-03-13-42-11.jpg)
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സവക്കാലത്ത് മലയാളിക്ക് നാട്ടിലെത്തി മടങ്ങാൻ ട്രെയിനുകളിൽ ടിക്കറ്റില്ല.
ബെംഗളൂരു , മംഗളുരു , ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് തിരക്ക് ഏറ്റവും കൂടുതൽ.
ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്കുളള ട്രെയിനുകളിൽ 21 മുതൽ 24 വരെ സ്പീപ്പർ വെയ്റ്റ് ലിസ്റ്റ് 200 ന്മുകളിലാണ്.
ക്രിസ്മസ് കഴിഞ്ഞു പുതുവത്സരത്തിന് മുൻപു മടങ്ങേണ്ടവർക്കു 28 മുതൽ 30 വരെയും ടിക്കറ്റില്ലാത്ത സ്ഥിതിയാണ്.
ഹെദരാബാദിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ശബരി എക്‌സ്പ്രസിൽ 19 മുതൽ ടിക്കറ്റ് ലഭ്യമല്ല.
മംഗളൂരു തിരുവനന്തപുരം റൂട്ടിൽ 22,24 തീയതികളിൽ മലബാർ, മാവേലി എക്‌സ്പ്രസ് ട്രെയിനുകളിലും ടിക്കറ്റില്ല. സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
എറണാകുളം ബെംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം 8 ൽ നിന്ന് 20 ആക്കണമെന്നത് ശക്തമാണ്.
ശബരിമല സ്‌പെഷ്യൽ ട്രെയിനുകൾ റെയിൽവേ കണക്കിൽ ക്രിസ്മസ് സ്‌പെഷ്യൽ കൂട്ടത്തിലാണ്.
എന്നാൽ തീർത്ഥാടകരുടെ തിരക്ക് മൂലം ഈ സ്‌പെഷ്യലുകളിൽ സാധാരണയാത്രക്കാർക്കു ടിക്കറ്റ് കിട്ടാറില്ല.
കഴിഞ്ഞവർഷം തിരുവനന്തപുരം നോർത്ത്-ചെന്നൈ എസിസ്‌പെഷ്യലും എറണാകുളം ചെന്നൈ സ്‌പെഷ്യൽ ട്രെയിനുകളും ഇത്തവണയുമില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
