ക്രിസ്മസ് ആഘോഷത്തിനിടെ അഭ്യാസ പ്രകടനം 12 വിദ്യാര്ത്ഥികളുടെ ലൈസൻസ് തെറിച്ചു .

ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ 12  വിദ്യാര്ത്ഥികളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു.  മാറമ്പിള്ളി എം ഇ എസ് കോളേജിലെ വിദ്യാര്ത്ഥികളുടെ ലൈസൻസാണ് എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓ കെ.മനോജ്  സസ്‌പെന്റ് ചെയ്തത്. 

author-image
Shyam Kopparambil
New Update
SD

തൃക്കാക്കര: ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളിൽ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ 12  വിദ്യാര്ത്ഥികളുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെന്റ് ചെയ്തു.  മാറമ്പിള്ളി എം ഇ എസ് കോളേജിലെ വിദ്യാര്ത്ഥികളുടെ ലൈസൻസാണ് എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓ കെ.മനോജ്  സസ്‌പെന്റ് ചെയ്തത്.  19-ാം തീയതി എറണാകുളം മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ ക്രിസ്മസ് ആഘോഷം ആഡംബര കാറുകൾ,ബൈക്കുകൾ,തുറന്ന വാഹനങ്ങൾ എന്നിവയുടെ പരേഡും അഭ്യാസത്തോടൊപ്പം ഉണ്ടായിരുന്നു.കോളേജിലെ ഉൾപ്പടെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.  
സംഭവത്തിൽ നേരത്തെ മൂന്ന് ലൈസൻസ് സസ്‌പെന്റ്  ചെയ്തത് ഉൾപ്പെടെയാണ് 12  പേർക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് .  വിവിധ കുട്ടാ കൃത്യങ്ങൾക്കായി ഇവർ 3000 മുതൽ 12000 രൂപ വരെ പിഴയും അടക്കാൻ നോട്ടീസ് നൽകി.  സി.സി.ടി.വി ദൃശ്യങ്ങൾ  കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവരെ ആർടി ഓഫീൽ വിളിച്ചുവരുത്തി  വിശദ്ദീകരണം തേടിയ ശേഷമാണ് നടപടി. ഇതിൽ രണ്ട്‌ വിദ്ധ്യാർത്ഥിനികളും ഉൾപ്പെടും. 

kochi rtoernakulam