കോളേജിലെ ക്രിസ്മസ് ആഘോഷം അതിരുവിട്ടു. മൂന്ന്  വിദ്യാര്ത്ഥികളുടെ ലൈസൻസ് തെറിച്ചു .

സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. വരും ദിവസങ്ങളിൽ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ മുഴുവൻ വാഹന ഉടമകൾക്കെതിരെയും  കണ്ടെത്താനാവുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓ കെ.മനോജ് പറഞ്ഞു.

author-image
Shyam Kopparambil
New Update
rt

 

തൃക്കാക്കര: കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളുടെ മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയ സംഭവത്തിൽ മൂന്ന് വിദ്യാര്ത്ഥികളുടെ  ലൈസൻസ്  എറണാകുളം ആർ.ടി.ഓ സസ്‌പെന്റ് ചെയ്തു.19-ാം തീയതി എറണാകുളം മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ ക്രിസ്മസ് ആഘോഷം ആഡംബര കാറുകൾ,ബൈക്കുകൾ,തുറന്ന വാഹനങ്ങൾ എന്നിവയുടെ പരേഡും അഭ്യാസത്തോടൊപ്പം ഉണ്ടായിരുന്നു.കോളേജിലെ ഉൾപ്പടെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിൽ ആഡംബര കാറുകൾ,ബൈക്കുകൾ ഉൾപ്പടെ നിരവധി വാഹനങ്ങളുടെ ദൃശങ്ങൾ ഉൾപ്പടെ  മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.അതിൽ  25 വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇവർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം..ഇതിൽ മൂന്ന് വിദ്ധ്യാർത്ഥിനികളും  വാഹനം ഓടിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണ്. വരും ദിവസങ്ങളിൽ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ മുഴുവൻ വാഹന ഉടമകൾക്കെതിരെയും  കണ്ടെത്താനാവുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഓ കെ.മനോജ് പറഞ്ഞു.കോളേജിലെ ക്രിസ്മസ് ആഘോഷത്തിനിടെ കാറുകളുടെ മുകളിൽ കയറി അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.ഇതിൽ ഹൈക്കോടതി സംഭവത്തിൽ ആർ.ടി.ഓയോട്  വിശദീകരണം തേടിയിരുന്നു.
 

 

  

christmas RTO rtoernakulam