/kalakaumudi/media/media_files/2024/12/17/IBzFA1FXqsVOHUwyyYR7.jpg)
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് രാജ്ഭവനിൽ വിരുന്നൊരുക്കി. ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമുദായിക സംഘടനകളുടെ നേതാക്കൾ, ഇദ്യോഗസ്ഥർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു. വൈകിട്ട് ആറുമണിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. രാജ്ഭവൻ മുറ്റത്ത് പന്തലിട്ടാണ് വിരുന്നൊരുക്കിയത്. ചടങ്ങിന്റെ ഭാഗമായി ഗവർണർ കേക്ക് മുറിക്കുകയും സ്‌കൂൾ വിദ്യാർത്ഥികൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഹാരിസ് ബീരാൻ എം. പി., ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി കെ. വി. തോമസ്, ചാണ്ടി ഉമ്മൻ എം.എൽ.എ, ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വി. ഹരി നായർ, മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ, പാളയം ഇമാം ഷുഹൈബ് മൗലവി, ലത്തീൻ കത്തോലിക്ക അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കേരള യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ, ക്യൂസാറ്റ് വൈസ് ചാൻസിലർ ഡോ എം. ജുനൈദ് ബുഷറി, എം. ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ സി. ടി. അരവിന്ദ്കുമാർ, എ.പി. ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ കെ. ശിവപ്രസാദ്, എഴുത്തുകാരൻ ജോർജ് ഓണക്കൂർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.