യേശുദേവന്റെ തിരുപ്പിറവിയുടെ ഓർമപുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിനു പകർന്നു നലകിയ യേശുദേവന്റെ തിരുപ്പിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്മസും.ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ കന്യാമറിയത്തിന്റെയും ജോസഫിന്റെയും മകനായി ഉണ്ണിയേശു ജനിച്ചു എന്നാണ് ഐതിഹ്യം. ലോകമെമ്പാടുമുള്ള എല്ലാവരും നാടും നഗരവും ആഘോഷ ലഹരിയിലാണ്.
ക്രിസ്മസിനെ വരവേറ്റ് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുര്‍ബാനയും നടന്നു. ക്രിസ്തുവിന്റെ ജന്മ ദിനമാണ് ക്രിസ്മസ് ആയി ആഘോഷിക്കുന്നത്.എന്നാൽ ഇത്തരത്തിൽ ക്രിസ്മസ് ആഘോഷിക്കാൻ തുടങ്ങിയത് ക്രിസ്തുവർഷം നാലാം നൂറ്റാണ്ടു മുതലാണ് ഡിസംബർ 25 ക്രിസ്മസായി ആചരിക്കാൻ തുടങ്ങിയതെന്നാണ് അറിയപ്പെടുന്നത്.ക്രിസ്ത്യാനിയായി മാറിയ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ഡിസംബർ 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികൾക്കും പേഗൻ മത വിശ്വാസികൾക്കും പൊതുവായ ഒരു ആഘോഷ ദിനമായി പ്രഖ്യാപിക്കുകയായിരുന്നു.
ക്രിസ്മസിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സന്താക്ളോസ്. ഇത്തരത്തിൽ നാലാം നനൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെന്റ് നിക്കോളാസ് എന്ന പുണ്യ പുരോഹിതനാണ് സാന്താക്ലൊസ് എന്നാണ് കരുതുന്നത്.