ക്രിസ്മസ്: ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍

തിങ്കളാഴ്ച മുതല്‍ 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപവീതം ലഭിക്കുക. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

author-image
Prana
New Update
BALAGOPAL

ക്രിസ്മസ് പ്രമാണിച്ച് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചതായി ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ 62 ലക്ഷത്തോളം പേര്‍ക്കാണ് 1,600 രൂപവീതം ലഭിക്കുക. 27 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്ന ശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

 

welfare pension Minister KN Balagopal kerala government