/kalakaumudi/media/media_files/2025/12/18/trivandrum-2025-12-18-14-45-49.jpg)
തിരുവനന്തപുരം: സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ആക്ട്‌സ് ടൂറിസം വകുപ്പ് വിവിധ സാമൂഹിക സാംസ്‌കരിക ആത്മീയ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് പീസ് കാർണിവൽ ട്രിവാൻഡ്രം ഫെസ്റ്റ് 21 മുതൽ ജനുവരി ഒന്ന് വരെ പാളയം എൽഎംഎസ് ക്യാംപസിൽ നടത്തും.
29 ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഫെസ്റ്റ് നഗരി സന്ദർശിക്കും.
21ന് 6 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിഎസ്‌ഐ സഭ മോഡറേറ്റർ കമ്മിസറി റൈറ്റ് റവ.തിമോത്തി രവീന്ദർ അധ്യക്ഷത വഹിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ ചേർന്ന് തിരിതെളിക്കും.
ഡോ. ആർദ്ര സാജൻ ബീറ്റ് ബോക്‌സിങ് അവതരിപ്പിക്കും.
രാത്രി 8 മുതൽ ഇഷാൻ ദേവും സഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡും അരങ്ങേറും.
ദിവസവും വൈകിട്ട് 3 മുതൽ എക്‌സിബിഷനുകളും വിനോദ പരിപാടികളും ഫുഡ് കോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക് ഗെയിമുകൾ തുടങ്ങിയവ ഉണ്ടാകുമെന്ന് ചീഫ് കോഓർഡിനേറ്റർ ജോർജ് സെബാസ്റ്റിയൻ ജനറൽ കൺവീനർ ഡോ.ജെ.ജയരാജ്, ബേബി മാത്യു സോമതീരം, സാജൻ വേളൂർ, ബിജു ഇമ്മാനുവൽ, അനൂപ് എ.ജോസഫ് എന്നിവർ അറിയിച്ചു.
സ്റ്റീഫൻ ദേവസി, എം.ജി.ശ്രീകുമാർ, മജിഷ്യൻ സാമ്രാജ് തുടങ്ങിയ കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും.
പാളയം എൽഎംഎസ് ഡയോസിസ് ഓഫീസ്, കവടിയാർ ബിലീവേഴ്‌സ് ഡയോസിസൻ ഓഫീസ്, ജഗതി മിഖായേൽ കോർപറേറ്റ് ഓഫീസ്, ഉള്ളൂർ പ്രൈം ബിൽഡേഴ്‌സ്, പോത്തൻകോട് ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ നിന്ന് പ്രവേശന പാസുകൾ ലഭിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
