കാർഗോ കയറ്റുമതി സംഭരണശേഷി വർധിപ്പിച്ച് സിയാൽ

കൊച്ചി വിമാനത്താവളത്തിലെ കാർഗോ കയറ്റുമതി സംഭരണശേഷി വർധിപ്പിച്ചു.ഇതോടെ വാർഷിക കാർഗോ സംഭരണശേഷി 75000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടൺ ആയി ഉയർന്നു  

author-image
Devina
New Update
nedumba

നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിലെ കാർഗോ കയറ്റുമതി സംഭരണശേഷി വർധിപ്പിച്ചു.

 ഇതോടെ വാർഷിക കാർഗോ സംഭരണശേഷി 75000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടൺ ആയി ഉയർന്നു.

പുതിയ സംവിധാനത്തിൽ രണ്ട് അധിക എക്‌സ്‌റേ മെഷീനുകളും എക്‌സ്‌പേ്‌ളാസീവ് ഡിറ്റക്ഷൻ മെഷീനുകളും ഉൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം താഴ്ന്ന താപനില നില നിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ  റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്ക് പ്രത്യേകം മുറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

 വിപുലീകരിച്ച കാർഗോ വെയർഹൗസ് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്യും.

 കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ഇ.വികാസ് കാർഗോ ജനറൽ മാനേജർ സതീഷ് കുമാർ പൈ എയർ പോർട്ട് ഡയറക്ടർ ജി.മനു തുടങ്ങിയവർ പങ്കെടുത്തു.