അമ്മയല്ല ഉത്തരം പറയേണ്ടത്, മലയാള സിനിമയെ തകര്‍ക്കരുതേ...

അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്.

author-image
Anagha Rajeev
Updated On
New Update
mohanlal arrives in thiruvananthapuram will meet media this afternoon
Listen to this article
0.75x 1x 1.5x
00:00 / 00:00

ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലും താരങ്ങൾക്കെതിരായ ആരോപണങ്ങളിലും അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ പ്രതികരിച്ചു. താൻ എവിടെയും ഒളിച്ചോടി പോയിട്ടില്ലെന്നും വ്യക്തിപരമായ കാര്യങ്ങൾ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമാണ് മോഹൻലാൽ പറഞ്ഞത്. സിനിമ ഷൂട്ടിംഗ് കാരണം താരം ചെന്നൈയിലും ബോംബെയിലും ആയിരുന്നു. ഒപ്പം ഭാര്യയ്ക്ക് സർജറിയുള്ളത് കാരണം അതിൻ്റെ തിരക്കിലുമായിരുന്നുവെന്നാണ് താരം പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.  തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത്.

'അമ്മ' കുടുംബം പോലെയാണെന്നും അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് സംഘടന തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാൻ വൈമുഖ്യം ഉണ്ടായിരുന്നു. പിന്നീട് അത് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ മലയാള സിനിമ ലോകത്തിന് മുഴുവൻ ഉത്തരവാദിത്തമുണ്ട്; ഉത്തരം പറയേണ്ടത് എല്ലാവരുമാണെന്നും മോഹൻലാൽ പറഞ്ഞു. അമ്മയിലെ രാജി  എല്ലാവരുടെയും അനുവാദം ചോദിച്ചിട്ടാണെന്നും 'അമ്മ' കമ്മിറ്റി പിരിച്ചുവിട്ടതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. 

ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറിയത്.

വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണ്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ അത് നിശ്ചലമായി പോകും. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആർക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണം.

പലർക്കും അറിഞ്ഞുകൂടാത്ത ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നതു ശരിയല്ല. കേരളത്തിൽ നിന്നുള്ള ഒരു വലിയ മൂവ്മെന്റ് ആയി ഇത് മാറണം. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും കമ്മിറ്റികൾ ഉണ്ടാകണം എന്നാണ് ആഗ്രഹമെന്നും മോഹൻലാൽ വ്യക്തമാക്കി. കുറ്റം ചെയ്തിട്ടുള്ള ആളുകൾ ശിക്ഷിക്കപ്പെടണമെന്നാണ് ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാൻ ശ്രമിക്കണം.

47 വർഷം സിനിമയുമായി സഹകരിച്ച വ്യക്തിയെന്ന നിലയിലുള്ള അഭ്യർഥനയാണിത്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് എൻറെ കയ്യിൽ ഉത്തരങ്ങളില്ല. നിങ്ങളുടെ കയ്യിലാണ് ഇക്കാര്യം നിൽക്കുന്നത്. കോടതിയിൽ ഇരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങൾ സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്. പൊലീസും കോടതിയും സർക്കാരുമാണു നടപടികൾ സ്വീകരിക്കുന്നത്. മാധ്യമങ്ങളും കൂടി ചേർന്നു പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം.

ഒറ്റദിവസം കൊണ്ട് ഞങ്ങൾ എങ്ങനെ നിങ്ങൾക്ക് അന്യന്മാരായി? സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളിൽ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരം. 

അമ്മ ഇതിനെല്ലാം പ്രതികരിക്കണം എന്നുപറഞ്ഞാൽ എങ്ങനെ സാധിക്കും. ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല താനെന്നും. ഇത് ആദ്യമായാണു കേൾക്കുന്നതെന്നും മോഹൻലാൽ കൂട്ടി ചേർത്തു.

mohanlal amma film association