തിയേറ്ററിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ്  നാലു പേര്‍ക്ക് പരിക്ക്

സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. സീലിങ് ഉള്‍പ്പെടെ പൊട്ടിവീണാണ് അപകടമുണ്ടായത്

author-image
Punnya
New Update
cinema roof collapse

cinema roof collapse

മട്ടന്നൂര്‍: സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. തിയേറ്റര്‍ ഹാളിനു മുകളിലുള്ള വാട്ടര്‍ ടാങ്ക് തകര്‍ന്ന് സീലിങ് ഉള്‍പ്പെടെ പൊട്ടിവീണാണ് അപകടമുണ്ടായത്. മട്ടന്നൂര്‍ സഹിനാ സിനിമാസിലാണ് അപകടം. കുന്നോത്ത് സ്വദേശികളായ വിജില്‍ (30), സുനിത്ത് നാരായണന്‍ (36), കൂത്തുപറമ്പ് സ്വദേശികളായ ശരത് (29), സുബിഷ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനു മുകളില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി വെള്ളം ശേഖരിച്ച ടാങ്കാണ് തകര്‍ന്നത്. സ്ലാബും കെട്ടിടാവശിഷ്ടങ്ങളും ടാങ്കിലെ വെള്ളവും സിനിമ കാണാനെത്തിയവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. വിജിലിന്റെ തലയിലാണ് കോണ്‍ക്രീറ്റ് സ്ലാബ് പതിച്ചത്. ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ആളുകളെ തിയേറ്റര്‍ പരിസരത്തുനിന്ന് മാറ്റി. അതേസമയം, അപകടമുണ്ടായപ്പോള്‍ തിയേറ്റര്‍ അധികൃതര്‍ അലസ മനോഭാവം കാട്ടിയതായി പരാതി ഉയര്‍ന്നു. എമര്‍ജന്‍സി വാതില്‍ തുറക്കുകയോ എമര്‍ജന്‍സി ലൈറ്റ് ഓണ്‍ ചെയ്യുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം.

 

injury theatre kannur