കൊച്ചിയിലെ ഫ്‌ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ ഛായാഗ്രാഹകൻ സമീർ താഹിർ പ്രതി

സമീറിന്റെ ഫ്‌ലാറ്റിൽ നിന്നാണ് സംവിധായകർ പിടിയിലായത്. ലഹരി ഉപയോഗം സമീർ താഹിറിന്റെ അറിവോടെയാണെന്നാണ് എക്‌സൈസ് പറയുന്നത്.ഏപ്രിലിലാണ് ഹൈബ്രിഡ് കഞ്ചാവ് സമീറിന്റെ ഫ്‌ലാറ്റിൽ നിന്നും പിടികൂടിയത്.

author-image
Devina
New Update
sameer thahir

കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ്  പിടികൂടിയ കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറും പ്രതിയായ   കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കേസിലെ  മൂന്നാം പ്രതിയാണ് സമീർ. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയുമാണ് മറ്റു പ്രതികൾ.

സമീറിന്റെ ഫ്‌ലാറ്റിൽ നിന്നാണ് സംവിധായകർ പിടിയിലായത്. ലഹരി ഉപയോഗം സമീർ താഹിറിന്റെ അറിവോടെയാണെന്നാണ് എക്‌സൈസ് പറയുന്നത്.

ഏപ്രിലിലാണ് ഹൈബ്രിഡ് കഞ്ചാവ് സമീറിന്റെ ഫ്‌ലാറ്റിൽ നിന്നും പിടികൂടിയത്. കേസിൽ നാലു പ്രതികളാണുള്ളത്.

കേസുമായി ബന്ധപ്പെട്ട് സമീർ താഹിറിനെ എക്‌സൈസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. 

കോഴിക്കോട് സ്വദേശിയായ നവീൻ എന്നയാളാണ് ലഹരി എത്തിച്ചു നൽകിയതെന്നാണ് പ്രതികൾ മൊഴി നൽകിയത്.

എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് എക്‌സൈസ് സൂചിപ്പിക്കുന്നു.