/kalakaumudi/media/media_files/2025/10/17/cisf-2025-10-17-16-47-41.jpg)
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിലെ ഡ്യൂട്ടിക്കായി പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ്ബിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറിഞ്ഞ ടെംപോ ട്രാവലര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വെച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പറയുന്നത്.