അങ്കണവാടി കുട്ടികളോടൊപ്പം പരിസ്ഥിതി ദിനം ആചരിച്ചു സിവിൽ ഡിഫൻസ്.

തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. തൃക്കാക്കര അഗ്നി രക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ ബി. ബൈജു ഫാഷൻ ഫ്രൂട്ട് തൈ നട്ട്  ഉദ്ഘാടനം ചെയ്തു.

author-image
Shyam
New Update
asd

തൃക്കാക്കര :തൃക്കാക്കര അഗ്നി രക്ഷാ നിലയം സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. തൃക്കാക്കര അഗ്നി രക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ ബി. ബൈജു ഫാഷൻ ഫ്രൂട്ട് തൈ നട്ട്  ഉദ്ഘാടനം ചെയ്തു.തുടർന്ന് സിവിൽ ഡിഫൻസ് അംഗങ്ങൾ  തൃക്കാക്കരയിലെ വിവിധ  അങ്കണവാടികളിലെത്തി ഫാഷൻ ഫ്രൂട്ട് തൈ നടുകയും വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിഥിതി ദിന പ്രതിജ്ഞയും ചൊല്ലി. സമാപനം കാക്കനാട്  എം.എ.അബുബക്കർ മെമ്മോറിയൽ ഗവ.സ്കൂളിൽ സ്കൂൾ പ്രധാന അധ്യാപകൻ സി.ഐ.നവാസ് ഉദ്ഘാടനം ചെയ്തു.സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർ അബ്ദുൽ സലാം, സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡിവിഷനൽ വാർഡൻ നിമ ഗോപിനാഥ്, പോസ്റ്റ് വാർഡൻ സിജു.ടി.ബാബു, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ പി.എം.മാഹിൻകുട്ടി, അംഗങ്ങളായ ബി.സായ്കൃഷ്ണ, നിഷബീവി, കെ.വൈ.റസീന, ബൽക്കീസ്,രമ്യ രമേശ്, ജെൻസി അനിൽ, ബിനു ജോസ്, പി.എം.അസ്മ, എം.എ.സനിത, ചാർളി തുടങ്ങിയവർ സംബന്ധിച്ചു. 

kochi