/kalakaumudi/media/media_files/2026/02/02/cj-2026-02-02-11-32-14.jpg)
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ മരണത്തിൽ ജ്യൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്. ആദായനികുതി റെയ്ഡിനിടെ തോക്കെടുത്ത് സ്വയം വെടിവയ്ക്കാൻ ഇടയായത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്ന് നിർമലാ സീതാരാമന് അയച്ച കത്തിൽ പിണറായി വിജയൻ പറഞ്ഞു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി നിർമല സീതരാമന് കത്തയച്ചത്. കുടുംബത്തിന്റെ ആരോപണങ്ങളും മുഖ്യമന്ത്രി കത്തിൽ പരാമർശിക്കുന്നു. കുടുംബത്തിന്റെ പരാതി സഹാനുഭൂതിയോടെ കാണണമെന്നും ജനാധിപത്യസമൂഹത്തിന് ന്യായീകരിക്കാനാകാത്ത മരണമാണെന്നും മുഖ്യമന്ത്രി പറയുന്നു. റെയ്ഡിൽ പാലിക്കേണ്ട മര്യാദകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവത്തോടെ കാണണം.ഗൗരവമായ ചിലകാര്യങ്ങൾ സിജെ റോയിയുടെ കുടുംബം പൊതുസമൂഹത്തിന് മുന്നിൽ വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണം. ചോദ്യം ചെയ്യുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സിജെ റോയിയെ മുകളിലേക്ക് പോകാൻ അനുവദിച്ചത് ഏത് സാഹചര്യത്തിലാണെന്നതുൾപ്പടെ ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ റെയ്ഡ് നടത്തുന്നതിനായി ചട്ടങ്ങൾ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
