Clash at KSU leadership camp in TVM
തിരുവനന്തപുരം കെഎസ്‌യു ക്യാമ്പില്‍ കൂട്ടത്തല്ല്. നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെഎസ്‌യുവിന്റെ ദക്ഷിണമേഖല ക്യാമ്പിലാണ് ഇന്നലെ അര്‍ധരാത്രിയോടെ കൂട്ടയടി നടന്നത്. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. അടിപിടിക്കിടെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജനല്‍ ചില്ലുകളും അടിച്ചുതകര്‍ത്തു.ക്യാമ്പിന് പുറത്തെ ചില വിഷയങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിയുണ്ടായതെന്നാണ് സൂചന.സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു ,എം എം നസീര്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എകെ ശശി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
