കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽ റിമാന്റ് പ്രതികൾ തമ്മിൽ സംഘട്ടനം. ഗുരുതരമായി പരുക്കേറ്റ അബ്കാരി കേസ് പ്രതിയെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബദിയടുക്ക എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്ത അബ്കാരി കേസ് പ്രതി കാസറകോട് ബേള വില്ലേജിലെ കാറ്റത്തങ്ങാടി പെരിയടുക്കം വീട്ടിൽ പി എസ് മനുവിനാണ് പരുക്കേറ്റത്. മറ്റൊരു കേസിലെ പ്രതിയായ മൈലാട്ടി പൂവാഞ്ഞൽ കെ കെ നിലയത്തിലെ ശരൺ ആണ് മനുവിനെ ആക്രമിച്ചത്. ഇരുവരും ഒരേ സെല്ലിലായിരുന്നു. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ ജയിലിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ജയിൽ സൂപ്രണ്ട് വിനീത് വി പിള്ളയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു
ജില്ലാ ജയിലിൽ റിമാന്റ് പ്രതികൾ തമ്മിൽ സംഘട്ടനം
മറ്റൊരു കേസിലെ പ്രതിയായ മൈലാട്ടി പൂവാഞ്ഞൽ കെ കെ നിലയത്തിലെ ശരൺ ആണ് മനുവിനെ ആക്രമിച്ചത്. ഇരുവരും ഒരേ സെല്ലിലായിരുന്നു. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ ജയിലിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്
New Update
00:00
/ 00:00