/kalakaumudi/media/media_files/XbEkNKhoZZWVyxQRvsH1.jpeg)
പാലക്കാട്: പാലക്കാട്ട് പി.വി അന്‍വര്‍ എം.എൽ.എ പങ്കെടുത്ത പരിപാടിക്കു പിന്നാലെ സംഘര്‍ഷം. അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിനു പിന്നാലെ ചിലര്‍ മാധ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. അൻവറോട് ചോദ്യം ചോദിക്കുന്നതിനിടെ പ്രാദേശിക മാധ്യമപ്രവര്‍ത്തകരന്റെ കഴുത്തില്‍ കയിറിപ്പിടിക്കുകയും തള്ളുകയും ചെയ്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് സംഘടിപ്പിച്ച വ്യാപാരോത്സവത്തിന്റെ ഭാഗമായ നറുക്കെടുപ്പ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അന്‍വര്‍. അന്‍വറിനെതിരേ കേസെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്‍വറിനോട് ചോദിക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് പോലീസ് ഉടപെടുകയും അതിക്രമം കാട്ടിയവരെ നീക്കുകയുമായിരുന്നു.
അതേസമയം, ആരാണ് അതിക്രമം കാട്ടിയതെന്ന് വ്യക്തമായിട്ടില്ല. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. വ്യാപാരികളുമായി ബന്ധപ്പെട്ട ആളുകളല്ല അതിക്രമം കാട്ടിയതെന്ന് സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
