/kalakaumudi/media/media_files/mgkVy7BoW6LexZVmYjX4.jpg)
തൃക്കാക്കര: എറണാകുളം ജില്ലാ ജയിലിലുണ്ടായ സംഘർഷത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ബിജു ബോസ്, ഡെപ്യുട്ടി സൂപ്രണ്ട് ആഷിഷ് എന്നിവർക്കാണ് പരിക്കേറ്റത്.ആക്രമണത്തിൽ പരിക്കേറ്റ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ബിജു ബോസിന്റെ പരാതിയിൽ വിചാരണ തടവുകാരനായ വി.എം നിഥിനെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.വിചാരണ തടവുകാരനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ജില്ല ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫീസിലേക്ക് വി.എം നിഥിനെ വിളിപ്പിച്ചപ്പോഴായിരുന്നു ആക്രമണം. അക്രമാസക്തനായ പ്രതി സൂപ്രണ്ടിന്റെ മുറിയിലെ ജനൽ ചില്ല് കൈ കൊണ്ടു ഇടിച്ച് തകർക്കുകയായിരുന്നു, ഡെപ്യൂട്ടി സൂപ്രണ്ട് ആഷിഖ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ബിജു ബോസ് എന്നിവരെ ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റ ജയിൽ ജീവനക്കാരും, പ്രതി നിഥിനും തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ജനൽ ചില്ല് തകർത്തപ്പോൾ കൈക്ക് പരിക്കേറ്റ പ്രതി നിഥിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.