യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൻറെ ദൃശ്യങ്ങൾ
പാലക്കാട്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിലാണ് സംഘർഷമുണ്ടായത്. ആഹ്ലാദപ്രകടനം നടത്തവേ യുഡിഎഫ് അണികൾ ഓഫീസിന്റെ മുന്നിലിട്ട്പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രവർത്തകരെ പിടിച്ചു മാറ്റി. അതേസമയം, യുഡിഎഫ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മുന്നിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.