പാലക്കാട് പട്ടാമ്പി കൊപ്പത്ത് കേരളോത്സത്തിനിടെ സംഘർഷം

കൊപ്പത്ത് കേരളോത്സവത്തിനിടെ സംഘർഷം.ഫുടബോൾ മത്സരത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു.കൊപ്പം ഹൈസ്കൂൾ മൈതാനത്ത് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് നടന്ന ഫുട്ബാൾ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്.

author-image
Rajesh T L
New Update
kopam

പാലക്കാട് : കൊപ്പത്ത് കേരളോത്സവത്തിനിടെ സംഘർഷം.ഫുടബോൾ മത്സരത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു.കൊപ്പം ഹൈസ്കൂൾ മൈതാനത്ത് പഞ്ചായത്ത് കേരളോത്സവത്തോട് അനുബന്ധിച്ച് നടന്ന ഫുട്ബാൾ മത്സരത്തിനിടെയാണ് സംഘർഷമുണ്ടായത്.ഇതിനിടെ ഇരു ടീമുകളുടെയും ഗോളുമായി ബന്ധപ്പെട്ടാണ് ആദ്യം തർക്കങ്ങൾ ആരംഭിച്ചത്.പിന്നീട് സംഘർഷത്തിലേക്ക് കടക്കുകയായിരുന്നു.സംഘാടകർ സംഘർഷം പരിഹരിക്കാൻ ശ്രമിക്കവെയാണ് ഒരാൾക്ക് പരിക്കേറ്റത്.ഇയാളെ സാരമായ പരുക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷാവസ്ഥ അയവുവരുത്തി പിന്നീട് മത്സരം പുനഃരാരംഭിച്ചു.

pattambi palakkad