രാജ്ഭവനിലേക്ക് നടത്തിയ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു.

author-image
Sneha SB
New Update
SFI STRIKE

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ രാജ്ഭവനിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ഉച്ചയോടെയാണ് രാജ്ഭവനിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ചുമായി എത്തിയത്. പ്രതിഷേധം പൊലീസ് ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെ പൊലീസ് തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിരിഞ്ഞുപോവാന്‍ തയ്യാറാവാതെ പ്രതിഷേധക്കാര്‍ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ ബാരിക്കേടിനു മുകളില്‍ കയറിനിന്നും പ്രതിഷേധിക്കുകയാണ്.കണ്ണീര്‍ വാതകം പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്ത സാഹചര്യത്തിലാണ് കണ്ണീര്‍വാതകം പ്രയോഗിക്കുക.

sfi raj bhavan