/kalakaumudi/media/media_files/2025/04/08/fyZpvnG7S6puI1cViYdT.jpeg)
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയിൽ അസി: പ്രിസൺ ഓഫീസർ അഖിൽ മോഹൻ
തൃക്കാക്കര: എറണാകുളം ജില്ലാ ജയിലിൽ സംഘർഷം. ജില്ലാ ജയിൽ അസി: പ്രിസൺ ഓഫീസർക്ക് പരിക്കേറ്റു. ജില്ലാ ജയിലിലെ തടവുകാർ തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ അസി: പ്രിസൺ അഖിൽ മോഹന് കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. എൻ.ഐ.എ കേസിലെ പ്രതിയായ ഷംനാദിനെ അമ്പലമേട് പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതികളായ അഖിൽ ഗണേഷ്,അജിത് ഗണേഷും ചേർന്ന് ആക്രമിക്കുകയായിരുന്നു.ഇവരുടെ സംഘർഷം തടയാൻ ശ്രമിച്ചതോടെ സഹോദരങ്ങളായ പ്രതികൾ അഖിൽ മോഹന് നേരെ തിരിയുകയായിരുന്നു.ഇരുവരുടെയും ആക്രമണത്തിൽ വലതു കൈക്ക് പൊട്ടലേറ്റു. ആക്രമണത്തിൽ പരിക്കേറ്റ ജയിൽ അസി: പ്രിസൺ ഓഫിസറെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ സഹോദരങ്ങൾക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തു..ഇരുവരും കഴിഞ്ഞ ഞായറാഴ്ച ജയിലിലെ മറ്റൊരു സഹ തടവുകാരനെ ആക്രമിച്ചിരുന്നു.