ക്ലീൻ ആൻഡ് ഗ്രീൻ : പ്രകൃതിക്ക് കരുതലായി രാജഗിരി ട്രാൻസെൻഡ്‌

.കാക്കനാട് ആദർശ നഗർ റോഡിൽ മാലിന്യ നിറഞ്ഞ പ്രദേശം  രാജഗിരി ട്രാൻസെൻഡ്‌,സന്നദ്ധപ്രവർത്തകരും,അധ്യാപകരുടെയും നേതൃത്വത്തിൽ നീക്കം ചെയ്തത്.  

author-image
Shyam Kopparambil
New Update
qw

കാക്കനാട് ആദർശ നഗർ റോഡിലെ മാലിന്യം  രാജഗിരി ട്രാൻസെൻസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു.ഹൈബി ഈഡൻ എം.പി,കോളേജ് ഓഫ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് ഡയറക്ടർ  ഫ്രാൻസിസ് മണവാളൻ തുടങ്ങിയവർ സമീപം 

 

തൃക്കാക്കര: രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസിന്റെ എൻ.ജി.ഓ ആയ  "രാജഗിരി ട്രാൻസെൻഡ്‌"സിന്റെ നേതൃത്വത്തിൽ  ശുചിത്വയജ്ഞം പരിപാടി സംഘടിപ്പിച്ചു.പരിപാടി തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു.ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ആയിരുന്നു.തൃക്കാക്കര നഗരസഭ കൗൺസിലർ സുമ മോഹൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജെന്നി ജോസ്, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് (കാക്കനാട്) അസിസ്റ്റന്റ് ഡയറക്ടർ  ഫ്രാൻസിസ് മണവാളൻ സി. എം ഐ, ട്രാൻസെൻഡ്‌  കോർഡിനേറ്റർ  മനോജ് മാത്യു, ജയിൻസ് പി ചാക്കോ തുടങ്ങിയവർ സംസാരിച്ചു.അയന ജോണി, ട്രാൻസെൻഡ്‌ ജനറൽ കോർഡിനേറ്റർമാരായ നിധിയ സൂസൻ ജോയ്, ആകാശ് എം എന്നിവർ ശുചിത്വയജ്ഞത്തിന് നേതൃത്വതം നൽകി.കാക്കനാട് ആദർശ നഗർ റോഡിൽ മാലിന്യ നിറഞ്ഞ പ്രദേശം  രാജഗിരി ട്രാൻസെൻഡ്‌,സന്നദ്ധപ്രവർത്തകരും,അധ്യാപകരുടെയും നേതൃത്വത്തിൽ നീക്കം ചെയ്തത്.  


 

rajagiri college of social sciences kakkanad rajagiri college kakkanad news