/kalakaumudi/media/media_files/2026/02/09/e-malinyam-2026-02-09-14-34-24.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ ഹരിതകർമ്മസേന മുഖേന പണം നൽകി ക്‌ളീൻ കേരള കമ്പനി ശേഖരിച്ചത് 10.68 ലക്ഷം കിലോ ഇ-മാലിന്യം.
2023-24 ലാണ് ഏറ്റവും കൂടുതൽ 2.47 ലക്ഷം കിലോഗ്രാം. 2025 മുതൽ വീടുകളിൽ നിന്ന് അപകടകരമല്ലാത്ത ഇലക്‌ട്രോണിക് ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനങ്ങൾ വില നൽകി ഹരിതകർമ്മസേന സ്വീകരിക്കുന്നത്.
ഇത് വിജയമായതോടെ കോർപ്പറേഷൻ മുനിസിപ്പാലിറ്റി പരിധിയിലെ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും പിന്നീട് പഞ്ചായത്ത് തലത്തിലേക്കും കഴിഞ്ഞ വർഷം വ്യാപിപ്പിച്ചു.
തദ്ദേശസ്വയംഭരണവകുപ്പ്, ക്‌ളീൻകേരള, ശുചിത്വമിഷൻ കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
നാല് വർഷത്തിനിടെ ഏറ്റവും അധികം ഇ-മാലിന്യം ലഭിച്ചത് തിരുവനന്തപുരത്താണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
