കാലാവസ്ഥ വ്യതിയാനം: കുരുമുളക് കര്‍ഷകര്‍ ആശങ്കയില്‍

രാത്രി താപനില കുറയുന്നതും പകല്‍ ചൂട് വര്‍ദ്ധിക്കുന്നതും മൂലം പല കുരുമുളക് തോട്ടങ്ങളില്‍ പ്രതിസന്ധി ഉളവാക്കുന്നുതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

author-image
Prana
New Update
pepper

സംസ്ഥാനത്തിന്റ പല ഭാഗങ്ങളിലെ തോട്ടങ്ങളിലും  കുരുമുളക് കൊടികളില്‍ നിന്നും തിരികള്‍ അടരുന്നത് ഉല്‍പാദകരെ ആശങ്കയിലാക്കി. കാലാവസ്ഥ മാറ്റമാണോ, അതേ മറ്റ് എന്തെങ്കിലും രോഗ ലക്ഷണമാണോ ഇതിന് ഇടയാക്കിയതെന്ന് കര്‍ഷകര്‍ വിലയിരുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും വ്യതതയില്ല. രാത്രി താപനില കുറയുന്നതും പകല്‍ ചൂട് വര്‍ദ്ധിക്കുന്നതും മൂലം പല കുരുമുളക് തോട്ടങ്ങളില്‍ പ്രതിസന്ധി ഉളവാക്കുന്നുതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 100 രൂപ കുറഞ്ഞ് 63,200 രൂപയായി.   ജപ്പാന്‍ ഒസാക്ക എക്‌സ്‌ചേഞ്ചില്‍ റബര്‍ അവധി വിലകളില്‍ നേരിയ ചാഞ്ചാട്ടം അനുഭവപ്പെട്ടതിനിടയില്‍ മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കില്‍ ഷീറ്റ് വില 19,676 രൂപയായി താഴ്ന്നു. കേരളത്തിലെ വിപണികളില്‍ നാലാം ഗ്രേഡ് ഷീറ്റ് കിലോ 18,700 രൂപയില്‍ വിപണനം നടന്നു.

pepper farmer Climate Change kerala