ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം: ചെറുകിട ആശുപത്രികളെ ഒഴിവാക്കണമെന്ന് ഐ.എം.എ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളിൽ നിന്ന് ചെറുകിട ആശുപത്രികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഇന്ന് സംസ്ഥാനവ്യാപകമായി 'പൊതുജന ആരോഗ്യ സംരക്ഷണ ദിനം" ആചരിക്കും.

author-image
Shyam
New Update
ima

കൊച്ചി: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അപ്രായോഗികമായ വ്യവസ്ഥകളിൽ നിന്ന് ചെറുകിട ആശുപത്രികളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഇന്ന് സംസ്ഥാനവ്യാപകമായി 'പൊതുജന ആരോഗ്യ സംരക്ഷണ ദിനം" ആചരിക്കും. ഇതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസുകൾക്കും തിരുവനന്തപുരത്ത് ഡി.എച്ച്.എസ്. ഓഫീസിനും മുന്നിൽ ഡോക്ടർമാർ പ്രതിഷേധസംഗമം നടത്തും. എറണാകുളം ഡി.എച്ച്.എസിന് മുന്നിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് എം.എൻ. മേനോൻ ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ 1306 ഒ.പി സ്ഥാപനങ്ങളും 444 കിടത്തിച്ചികിത്സാ സൗകര്യമുള്ള ആശുപത്രികളും അടച്ചുപൂട്ടിയതായി ഐ.എം.എ വ്യക്തമാക്കി.ഡോക്ടർമാർ നേരിട്ട് നടത്തുന്ന ചെറുകിട ആശുപത്രികളെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് രജിസ്‌ട്രേഷനിൽ നിന്ന് ഒഴിവാക്കണം. വലിയ കെട്ടിടസൗകര്യങ്ങളും ഓഫീസ് സംവിധാനങ്ങളും നിർബന്ധമാക്കുന്നത് ചികിത്സാ ചെലവ് വർദ്ധിക്കാൻ കാരണമാകുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എൻ. മേനോൻ, സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. അതുൽ മാനുവൽ ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

kochi ima