എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി: ബിനോയ് വിശ്വം

എഡിജിപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി എഡിജിപിയെ മാറ്റുമെന്ന് ഉറപ്പ് നല്‍കിയ വിവരം ബിനോയ് വിശ്വം യോഗത്തില്‍ വ്യക്തമാക്കിയത്.

author-image
Prana
New Update
binoy vishwam

എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നിര്‍വാഹക സമിതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്.
എഡിജിപിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി എഡിജിപിയെ മാറ്റുമെന്ന് ഉറപ്പ് നല്‍കിയ വിവരം ബിനോയ് വിശ്വം യോഗത്തില്‍ വ്യക്തമാക്കിയത്.
അതേസമയം ഡിജിപിയുടെ അന്വേഷണം പൂര്‍ത്തിയായി റിപോര്‍ട്ട് പുറത്ത്‌വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദഹം അറിയിച്ചു.
എഡിജിപിയെ മാറ്റണമെന്ന ആവശ്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായും എകെജി സെന്ററില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് എഡിജിപിക്കെതിരായ നടപടി സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതെന്നാണ് വിവരം.

Binoy Viswam ADGP MR Ajith Kumar cm pinarayivijayan CPI